രീരി .... By സൂത്രനും ഷേരുവും

23:57
തന്ത്രമത്രെ... ഇതു രാഷ്ട്രതന്ത്രമത്രെ
ചെമ്പനീർ പൂവതായി വന്നിതാ ടീച്ചറും

വെട്ടുന്നതാ ഇടി , ഇടറുന്നതാ സ്വരം
പെയ്യുന്നതാ മഴ മണ്ണിലാകെ -

മിന്നുന്ന കൊള്ളിയാൻ സാക്ഷി
നനയുന്ന ഇലകളും സാക്ഷി

ചളികൾ പടർത്തുന്ന
മുഷ്താഖിനരികിലായി
ഇളിക്കുന്ന പപ്പനും സാക്ഷി.

ഇരുമ്പഴിക്കുള്ളെക്കെത്തി നോക്കു - 
ന്നൊരാ കുളിർക്കാറ്റുമിന്നിതാ സാക്ഷി.

ഇനിയെന്റെ കട്ടൻ എടുത്തുകൊൾക
ഇനിയെന്റെ വടകളും എടുത്തുകൊൾക
ഇനിയെന്റെ കുടയും എടുത്തുകൊൾക

ഇനിയെന്റെ കുടയിലെ ചക്കുമാറ്റാൻ,
ഇറങ്ങുന്നു ഞാനിതാ കടവിലേക്ക്

ആ താഴത്തെ മുക്കവല -
                       കടവിലേക്ക്...

ഒഴുക്കിൽ നിരത്താൻ നൗകയില്ലാ
നൗകയുണ്ടാക്കാൻ കടലാസുമില്ലാ

ഇനിയെന്റെ കട്ടനും
ഇനിയെന്റെ വടകളും
ഇനിയെന്റെ കുടയും
ഇനിയെന്റെ നൗകയു -
മെടുത്തു കൊൾക...

മഴയല്ല...മഴയില്ല , 
അറിയുന്നു ഞാൻ
ഇടറുന്നു...പതറുന്നു ,
തളരുന്നു ഞാൻ.

ഇതൊരമ്മതൻ ഏങ്ങലിൻ 
രീരിയത്രെ...
ഉടലില്ല ഉയിരുള്ള 
രീരിയത്രെ...



                                             -സൂത്രനും ഷേരുവും

Share this

Related Posts