ഭൂമിയിൽ നമുക്ക് ലഭിച്ച ഏറ്റവും വലിയ വരദാനം എന്താണ് എന്ന് ചോദിച്ചാൽ ഓരോരുത്തരും ഓരോ ഉത്തരം ആകും പറയുക. എന്റെ മനസ്സിൽ തോന്നിയ ഉത്തരം, അത് നമ്മുടെ മാതാപിതാക്കൾ ആണ്. നമുക്ക് ലഭിച്ച യഥാർത്ഥ സ്വത്ത്. കണ്മുൻപിൽ ഉണ്ടായിട്ടും അജ്ഞതകൊണ്ട് നാം പലപ്പോഴും ആ അമൂല്യ നിധി തിരിച്ചറിയാതെ പോകുന്നു. ഈ ഭൂമിയിൽ നാംപിറക്കുന്നതിനും എത്രയോ നാൾ മുൻപ്, വെറും ഭ്രൂണമായിരിക്കുമ്പോൾ തന്നെ അവർ നമ്മെ സ്നേഹിച്ചു തുടങ്ങുന്നു. നാം അമ്മയുടെ ഉദരത്തിൽ ഉള്ള ഒൻപതു മാസകാലം അമ്മ അനുഭവിക്കുന്ന കഷ്ടപ്പാടും വേദനയും വളരെ കൂടുതൽ ആണ്. എന്നിട്ടും നമ്മൾ ഉണ്ടാക്കുന്ന ഓരോ ഞരക്കങ്ങൾഉം അമ്മയ്ക്ക് ആനന്ദം നല്കുന്നൂ.
അതുപോലെ തന്നെ അമ്മമാരെ പറ്റി പലപ്പോഴും വാചാലർ ആകുമ്പോൾ അച്ചന്മാരുടെ കാര്യം മറന്നു പോകുന്നു. നാം അമ്മയുടെ ഉദരതിൽ രൂപംകൊള്ളൂന്ന അതെ സമയം തന്നെ അച്ഛന്റെ ഹൃദയത്തിൽ ജനികുന്നു. അവർ നമ്മളോട് സംസാരിക്കാൻ തുടങ്ങുന്നു, പുറത്തു വരാൻ കാത്തിരിക്കുന്നു. അമ്മമാർ പലപ്പോഴും വഴക്കിടുംബോൾ ഒൻപതു മാസം ചുമന്നതിന്റെയും പ്രസവവേദനയുടെയും ഒക്കെ കാര്യം പറയാറുണ്ട്. പക്ഷെ അച്ഛനോ?പലരും പറഞ്ഞു കേട്ടിട്ടുണ്ട്, ലേബർ റൂമിന്റെ മുന്നിൽ അക്ഷമനായി തന്റെ കുഞ്ഞു പുറത്ത് സുരക്ഷിതനായി എത്തുന്നതും കാത്തു നിൽക്കുന്ന അച്ഛൻമാരെ പറ്റി. അമ്മമാർ അനുഭവിക്കുന്ന പ്രസവവേദന ഹൃദയം കൊണ്ട് അവർ അനുഭവികകുന്നു. ജീവിതത്തിൽ ഏറ്റവും കൂടുതൽ അവർ ടെൻഷൻ അനുഭവിക്കുന്ന ആ സമയം, ആശുപത്രിയിലെ മാലാഖമാരുടെ കയ്യിൽ നിന്നും തുണിയിൽ പൊതിഞ്ഞ ഒരു പഞ്ഞിക്കെട്ട് പോലെ തന്റെ കുഞ്ഞിനെ ലഭിക്കുമ്പോൾ സ്വർഗം പിടിച്അടകിയ ആഹ്ലാദമാണ്അവർക്ക്.വിറയ്ക്കുന്ന കൈകളിൽ കോരി എടുത്ത് നെറുകയിൽ ചുംബിക്കും. വാത്സല്യത്തിന്റെ സ്നേഹത്തിന്റെ സംരക്ഷണത്തിന്റെ ആദ്യത്തെ ചുംബനം. അതിലും ആത്മാര്തമായി ഒരു സമ്മാനവും നമുക്ക് ജീവിതത്തിൽ ലഭിക്കില്ല. അത് ഒരു വാഗ്ദാനം കൂടിയാണ്, നിന്നെ സംരക്ഷിക്കാൻ ഞാനുണ്ട് എന്ന വാഗ്ദാനം. ആ ഒരു സംരക്ഷണ കവചം എപ്പോഴും നമ്മോടൊപ്പം ഉണ്ടാവുക തന്നെ ചെയ്യും.
ഇതെ സമയം അമ്മയുടെ അവസ്ഥ മറ്റൊന്നാണ്. ഈ ലോകത്തിലെ ഏറ്റവും വലിയ വേദന സമ്മാനിചിട്ടും,ശരീരം കീറിമുറിഞ്ഞ വേദനയിലും പുഞ്ചിരിയോടെ അവർ നമ്മെ സ്വീകരിക്കും. വേദനയും അവശതയും എല്ലാം തന്റെ കുഞ്ഞിനോട് ഉള്ള വാത്സല്യത്തി അലിഞ്ഞു ഇല്ലാതാകും.പിന്നീട് അമൃതിനെകാൾ ശ്രേഷ്ഠമായ അമ്മിഞ്ഞപാലിന്റെ മാധുര്യം പകർന്നു നൽകും. മാതൃവാത്സല്യത്തിന് പകരം വക്കാൻ ഈ പ്രപഞ്ചതിൽ മറ്റൊന്നും തന്നെ ഇല്ല എന്നത് പരമമായ സത്യം.
കുഞ്ഞ് പിറക്കുന്ന നാൾ മുതൽ അവർ സ്വയം മാറുന്നു. പിന്നീട് ഉള്ള ജീവിതരീതി മാറുന്നു. അവർ സമ്പാദിക്കുന്നതും ഉണ്ണുന്നതും ഉറങ്ങുന്നതും എല്ലാം പിന്നീട് നമുക്ക് വേണ്ടിയായി മാറുന്നു. അവരുടെ ജീവിതത്തിൽ കടന്നു വന്ന പുതിയ ഒരു അഥിതി ആയിട്ട്കൂടി നല്കാവുന്നതിൽ വച്ച് ഏറ്റവും മികച്ച സ്വീകരണം നമുക്ക് നൽകാൻ അവർ ശ്രദ്ധിക്കാറുണ്ട്. അവരുടെ യവ്വനത്തിന്റെ നല്ലൊരു ശതമാനവും നമുക്കായി ഹോമിക്കുന്നു. കുഞ്ഞിന്റെ പേരിടൽ മുതൽ തുടങ്ങുന്ന ഓരോ ആഘോഷവും മികച്ചതാക്കാൻ അവർ ശ്രമിക്കാറുണ്ട്. അവന്റെ ഓരോ വളർച്ചയും അവരുടെ ഓരോ കാത്തരിപ്പുകൾ ആണ്. അവർ നമ്മെ കൈപിടിച്ച് നടത്തിക്കും. വീഴാതെയിരിക്കാൻ കൈതാങ്ങ്ആകും. വീഴ്ചയിൽ നിന്നും ഉയർന്ന്എണീക്കാൻ പഠിപ്പിക്കും. അറിവിന്റെ ലോകത്തിലേക്ക് ഉള്ള വിശാലമായ വാതിൽ നമുക്ക് മുന്നിൽ തുറന്ന് തരും.
പിന്നീട് നാം ലോകത്തെ അറിയാൻ തുടങ്ങുന്നു. ഇത്ര നാൾ കിട്ടിയ ലാളനയിൽ നിന്നും മാറ്റം ഉള്ള തിരക്കിന്റെ ലോകം. പുതിയ പുതിയ സുഹൃത്തുക്കളെ ആൾകാരെ രീതിയെ പരിചയപ്പെടുന്നു. സമൂഹത്തിൽ നിന്നും നമുക്ക് അറിവിന്റെ വെളിച്ചത്തോടോപ്പം അജ്ഞതയുടെ അന്ധകാരവും ലഭിക്കുന്നു. ഈ അന്ധകാരം നമ്മെ അഹങ്കാരികളാക്കി മാറ്റുന്നു. അച്ഛനമ്മമാരുടെ സ്നേഹത്തെയും കരുതലിനയും നാം അവരുടെ സ്വാർത്ഥതയായി മുദ്രകുത്തി പുറംകാലുകൊണ്ട് തട്ടി കളയുന്നു. നമ്മിൽ പലരും അവരെ തങ്ങളുടെ ഇഷ്ടങ്ങൾക്ക് എതിരെ നിൽക്കുന്ന ശത്രുക്കൾ ആയാണ് വീക്ഷക്കുന്നത്. അത് വെറും മിഥ്യധാരണ ആണെന്ന് നാം മനസ്സിലാക്കറേയില്ല.
വിദ്യാഭ്യാസം പൂർത്തിആയാൽ വൈകാതെ ജോലിയിലെയ്ക്കും വിവാഹജീവിത തിലേക്കുo കടക്കുന്നു. ഒന്ന് ആലോചിചാൽ നമുക്ക് ഈ ഭൂമിയിൽ അച്ഛനമ്മമാരോടൊപ്പം ചിലവഴിക്കാൻ ലഭിക്കുന്ന സമയം എത്രയോ ചെറുതാണ്. "കണ്ണുള്ളപ്പോൾ കണ്ണിന്റെ വില മനസ്സിലാകില്ല "എന്നതാണ് സത്യം. കുടുംബജീവിതിലേക്കു കടക്കുമ്പോൾ ആണ് കുറച്ചുപേർ ഈ സത്യം മനസ്സിലാക്കാൻ തുടങ്ങുന്നത്. എന്നാൽ മറ്റുചിലർ പിന്നെയും അജ്ഞരായ് തന്നെ ശേഷിക്കും.
ആൺപെൺ വ്യത്യാസം ഇല്ലാതെ അജ്ഞതയുടെയും അഹങ്കാരത്തിന്റെയും ലോഭമോഹങ്ങളോട് ഉള്ള ആർത്തിയുടെയും ഫലമായി അച്ഛനമ്മമാരെ അവർ തള്ളിപറയുന്നു. ഉള്ളതെല്ലാം അവരിൽ നിന്നും കൈക്കലാക്കിയിട്ട് "വൃദ്ധസധനം" എന്ന അനാഥ മന്ദിരത്തിലേക്കു ഒരു നാണവുമില്ലാതെ തനിക്ക് ജന്മം നൽകിയവരെ ഉപേക്ഷിക്കുന്നു. അവർ നെയ്തു കൂട്ടിയ സ്വപ്‌നങ്ങളുടെ ഫലമാണ് താൻ എന്ന ബോധം അവനിൽ നശിക്കുന്നു. അവർ അനുഭവിച്ച യാതനയും ഒഴുക്കിയ വിയർപ്പും ആണ് താൻ ഇന്നു വച്നുഭവിക്കുന്നത് എന്ന സാമാന്യ ബോധം പോലും അവനിൽ ഇല്ലാതെയാകുന്നു. പഠിച്ചു വളർന്ന് ഉധ്യൊഗസ്തർ ആയി കഴിയുമ്പോൾ അതിനു നെടുംതൂ ണായി നിന്ന മാതാപിതാക്കൾക്ക് "സ്റ്റാറ്റസ് " പോരാ എന്ന് അവന്റെ ഉള്ളിലെ അപകര്ഷത അവനോടു മന്ത്രിക്കുന്നു. നന്മ നഷ്ടപ്പെട്ട പുതുതലമുറയിൽ നന്മയെക്കാൾ കൂടുതൽ തിന്മയാണല്ലോ സ്വീകരിക്കപ്പെടുന്നത്. തത്ഫലം ദിനംപ്രതി കൂടികൂടി വരുന്ന വൃദ്ധസദനങ്ങളുടെ എണ്ണം നമുക്ക് കാട്ടിതരുന്നു. താൻ ചെയ്യുന്നത് ശരിയാണോ എന്ന് മനസ്സാക്ഷിയോട് ഒരുവട്ടം ചോദിച്ചിരുന്നെങ്കിൽ ഈ തെറ്റ് ഒരു പക്ഷെ തിരുത്താമായിരുന്നു. തനിക്ക് ഇന്നുള്ള ഈ 'സ്റ്റാറ്റസ് ' പോലും അവരുടെ ദാനമാണെന്ന് ഈ പടുവിഡ്ഢികൾ മനസ്സിലാക്കുന്നില്ല. തന്റെ കടമകളിൽ നിന്നും ഒഴിഞ്ഞു മാറാൻ കണ്ടുപിടിക്കുന്ന ഓരോ ന്യായങ്ങൾ.
പഴുത്ത ഇല വീഴുമ്പോൾ പച്ചില ചിരിക്കുന്നു. ഇന്നു ഞാൻ നാളെ നീ എന്നപോലെ നാളെ തനിക്കും ഈ ഗതികേട് വരാം എന്ന കാര്യം ഈ മൂഡന്മാര് വിസ്മരിക്കുന്നു. തന്റെ ചെയ്തികൾ കണ്ട് വളരുന്ന മക്കൾ തന്നോടും ഇത് തന്നെ ചെയ്യും എന്ന് ചിന്തിക്കുന്നില്ല.
നമ്മുടെ ഈ വലിയ ലോകത്ത് ഈ ചെറിയ ജീവിതത്തിൽ ഒരുപാട് വലിയ കാര്യങ്ങൾ ഒന്നും ചെയ്യാൻ സാധിച്ചില്ല എങ്കിലും ചെയ്യാൻ സാധിക്കുന്നു കുറച് കാര്യങ്ങൾഉണ്ട്. തന്റെ മാതാപിതാക്കളെ സംരക്ഷിക്കേണ്ടതും സ്നേഹക്കേണ്ടതും തന്റെ കടമയും ഉത്തരവാദിത്തവുമാണെന്ന് തിരിച്ചറിയണം. അവർ നമുക്ക് ഏകിയതിന്റെ 100 ൽ ഒരംശം പോലും തിരിച്ചു കൊടുക്കാൻ സാധിക്കില്ല എങ്കിലും തുറന്ന മനസ്സോടെ അവരെ സ്നേഹിക്കുക. കഴിയുന്നത്ര സമയം അവരോടൊപ്പം ചിലവഴിക്കുക. തനിച്ചായി എന്ന തോന്നൽ ഒരിക്കലും, ഒരിക്കലും അവരിൽ ഉണ്ടാകാതെയിരുന്നാൽ നമ്മുടെ ജീവിതം ധന്യമായി.വൃദ്ധസദനങ്ങൾ ഇനിയും വേണ്ടിവരാതിരിക്കാൻ നമ്മുടെ പ്രവൃത്തി കാരണമാകട്ടെ.
"ലോകാ സമസ്ത സുഖിനോ ഭവന്തു "
by : Arka Nandini
Emoticon Emoticon