******************
ആകാശശൂന്യമാം
അമാവാസി രാവിലിന്നേ-
കനായീയാഴിതൻ
അലയൊലിയി-
ലലിഞ്ഞിരിക്കേ
ഓർക്കുന്നുവോളമേ
ഒരുനാളുമൊന്നാകു-
വാനാകില്ലെന്നറിവിലും
ഒരുവേളപോലു-
മൊടുങ്ങാത്തോരീ നിൻ
തിരതൻ തീരാ
തീരസ്നേഹം
പിണങ്ങിപ്പിരിയുന്നു
നീയിടയ്ക്കിടക്കെങ്കിലും
പിന്നെയും
പുൽകുന്നു പുണരുന്നു
നീ നിമിഷാർദ്ധമാത്രയിൽ
നിൻപ്രിയ പ്രാണനെ
അനന്തമാമീയവനിതൻ
അക്ഷയപ്രണയത്തി-
ന്നാത്മതേജസ്സേ...
നുരയുന്നു പതയുന്നു
നിറയുന്നു
നിറവാർന്ന നിൻ
നിർമ്മല പ്രണയത്തിൻ
നുരയ്‌ക്കുന്ന ലഹരിയാം
തിരമാലകൾ
പൊട്ടിവിടരും
പൊൻകിരണങ്ങൾതൻ
പുലരൊളിയും
പൂമൊട്ടുകൂമ്പും
ചാരുതപോൽ നിന്നിൽ
വീണലിയുമസ്തമയസൂര്യനും
ഇരവിന്റെ കരിമുകിൽ
മാനത്തു മന്ദമായി
ചിത്രംവരക്കും
പാലോളിയുമല്ലാതെ
പിൻപൊന്നും കണ്ടതില്ലാരുമേ
നിങ്ങൾതന്നൂഷ്മള
പ്രണയലീലകളെങ്കിലും..
ഇന്നിതാ കാണുന്നിഹ-
ലോകമൊക്കെയും
നിന്നുടെ പ്രണയം
തുളുമ്പുമാലിംഗനങ്ങളു-
മാഴിതന്നധരത്തി-
ന്നാഹ്ലാദവായ്പ്പും
എന്തേതും വിറ്റിട്ടും
തുട്ടു മാത്രം തട്ടും
മനുജമാർജാരന്മാ-
രൊക്കെയും കൂടിട്ടു
വിറ്റു നിന്നെയും
നിന്നുടെയോമന
പ്രണയവും
അന്തിക്കാഴ്ചകണ്ടാഴി-
യോരത്തിരുന്നങ്കലാ-
പ്പേതുമില്ലാമേയോര-
യിടുന്നൊരീ
ബാല്യകൗമാരയവ്വന-
ങ്ങൾക്കിന്നു നീ
ബീച്ച് മാത്രം
അജ്ഞരാം സദസ്സിനു
സമസ്തമാടുന്നൊരീ
പ്രണയനാടകത്തിൻ
പ്രശസ്തരാം പ്രിയ
പ്രേയസ്സികൾ
മാത്രമാണിന്നു നിങ്ങൾ
ഇന്ന് നീയും
നിന്നുടെയുജ്ജ്വല
പ്രണയവുമേവർ-
ക്കുമിമ്പമേറും
നയനമനോഹര
കാഴ്ച മാത്രം..
എങ്കിലും..
പകരുക നീയീ പാരിതിൽ
പാതിവഴിയേ
പിരിഞ്ഞുപോം
പ്രണയങ്ങൾക്കൊരു
പോംവഴി..
JitHin Sfi
Emoticon Emoticon