Fwd: കഥ - By Murali

22:32


കമ്പ്യൂട്ടർ സ്ക്രീനിന്റെ ഒറ്റ വെളിച്ചത്തിൽ അവൻ ആ മുറിയിൽ ഇരുന്നു.ആ സമയത്ത് അവന് കൂട്ട് അവന്റെ വായിൽ നിന്നും മൂക്കിൽ നിന്നും വന്ന പുകയായിരുന്നു. 
വലിച്ചു തീർത്ത സിഗററ്റ് കുറ്റികൾ നിലത്തിൽ
അങ്ങിങ്ങ് കിടന്നു.സ്ക്രീനിന്റെ ഉള്ളിൽ കണ്ട ശരീരഭാഗങ്ങളെ നോക്കി അവൻ അവന്റെ .വികാരമിറക്കി.ആവേശത്തോെടെ അവനതിൽ കണ്ണും നട്ടിരുന്നു. 
പെട്ടെന്ന് കറണ്ട് പോയി. "കണ്ടു തീർന്നില്ല അതിന് മുമ്പേ പോയി, പുല്ല്.ഹോ കിടിലൻ പീസ്.എന്നാ ഫിഗറ്. ഫോൺ പെട്ടെനാണ് മുഴങ്ങിയത്. ",അളിയാ നല്ല കിടിലം പീസ്.കറണ്ട് പോയി അല്ലെങ്കിൽ ഫുൾ കാണായിരുന്നു. @# ഒരു ഒന്നര ചരക്ക് തന്നെ.ഇതേ പോലത്തെ ഐറ്റം കിട്ടിയാൽ തരണേ.
ശരിയളിയാ കാണാം." അവൻ ഫോൺ  താഴെ വച്ചു.
സമയം നോക്കി."ക്ലാസിൽ പോവാൻ നേരമായി. വസ്ത്രം മാറി അവൻ കോളേജിലേക്ക് തിരിച്ചു.വാട്ട് 'സാപ്പ് ചാറ്റുകളിലും ഫേസ് ബുക്ക് 
പ്രൊഫൈലുകളിലും വിരലോടിക്കുന്നതിനിടയിൽ കൂട്ടുകാരൻ അവനെ വിളിച്ചു. "അളിയാ സുരേഷേ പുതിയ ഒരു കോമഡി ! .ഫ്രണ്ട്സ് ഗ്രൂപ്പിൽ ഒരുത്തൻ ഇട്ടതാ.നടി രശ്മിയെ പീഡിപ്പിക്കുന്ന വീഡിയോ, ഒരിക്കലും കൈയിൽ വയ്ക്കരുത്. എനിക്ക് ഉടൻ തരിക.ആവശ്യമുണ്ട്. കിടിലൻ." ടാ രാജേഷേ നാണമുണ്ടോടാ നിനക്ക്. അവൻ അലറി." എന്തൊരു മനുഷ്യനാടാ നീ.നിനക്ക് അമ്മയും പെങ്ങമമാരും ഇല്ലേ. കണ്ട കഞ്ചൻ മാര് ഇടണ പോസ്റ്റുകൾ ഇടാൻ നാണമില്ലേ. ഒന്നുമില്ലെങ്കിലും ചേച്ചിയുടെ പ്രായമുള്ള സ്ത്രീയല്ലേ. അവർക്ക് ഒരു സങ്കടം വന്നപ്പോൾ അത് കണ്ട് ചിരിക്കാൻ നാണമില്ലേ. എണീച്ചു പോടാ നായേ.നീയൊക്ക യാടാ ഈ നാടിന്റെ ശാപം". 
ഇതിനിടയിൽ അവന്റെ ഫോണിൽ വന്ന നോട്ടിഫിക്കേഷൻ ശ്രദ്ധിക്കാൻ മറന്നു പോയി. "നടിയുടെ ലീലാവിലാസങ്ങൾ...... കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക."



Share this

Related Posts

  • യക്ഷി - Story യക്ഷി തൻറെ പതിവ് ഊരുചുറ്റൽ കഴിഞ്ഞെത്തിയപ്പോഴാണ് ആ നഗ്നസത്യം തിരിച്ചറിഞ്ഞത്, തൻറെ വാസസ്ഥാനമായ പാലമരം മുറിച്ചുമ
  • Pencil Arts 2 - Vivek Radhakrishnan From: Vivek Radhakrishnan Online Magazine by the 2016 BA LLB Students of Govt Law College, T
  • Arts - by Vivek Radhakrishnan From: Vivek Radhakrishnan Online Magazine by the 2016 BA LLB Students of Govt Law
  • Drawing - by Pooja Rajendran By Pooja rajendran 2016 LLB GLC TVM Online Magazine by the 2016 BA LLB Students of Govt Law College, Thi

Emoticon Emoticon

:)
:(
=(
^_^
:D
=D
=)D
|o|
@@,
;)
:-bd
:-d
:p
:ng