കനൽപ്പൂക്കൾ

10:05
മനുഷ്യജീവിതത്തില്‍ സാന്ത്വനത്തിനു പ്രസക്തി നഷ്ടപ്പെടുന്ന്ന അനേകം സന്ദർഭങ്ങൾ ഉണ്ട്‌ ഡെൽഹി സംഭവത്തിന്റെ പശ്ചാത്തലത്തിൽ രചിച്ച ഈ വരികൾ സാന്ത്വനിപ്പിക്കാൻ വാക്കുകൾ നഷ്ടമായ ഒരു കൊച്ചെഴുത്തുകാരിയുടെ പ്രതിഷേധമാണ്‌

കനൽപ്പൂക്കൾ
============

നിശയുടെ നിശബ്ദത ഭേദിച്ചുകൊണ്ടാ
നിലാവിൻ നിരർത്ഥമാം തേങ്ങലുയർന്നു
നിണത്തിന്റെ മണവുമേറ്റു വാങ്ങി
നിരാലംബയായി മാരുതിയാഞ്ഞു വീശി

നിഴലുകൾ നടനമാടുമാ വീഥിയിൽ
നിമിഷങ്ങൾ അർത്‌ഥശൂന്യങ്ങളായി
കാമത്തിൻ ഭ്രാന്തൊന്നടങ്ങിയപ്പൊൾ
തെരുവിലവളുടെ നിനവുകൾ ശിഥിലമായി

നിലാവിൽ വിരിഞ്ഞൊരു നിശാഗന്ധിയെ
നുള്ളിയെറിഞ്ഞ നിഷ്ടൂരാ
നിഷാദനെക്കാൾ ക്രൂരനാം നീ
നിശയുടെ നിരാശകളെറ്റു വാങ്ങൂ

ഹേ നിഷാദാ....
നിന്റെ ദാഹങ്ങൾക്കു മുൻപിലവളുടെ
മോഹങ്ങൾ ശിഥിലമാകുമ്പൊൾ
നിനക്കു ജന്മം തന്നൊരാ
നിർഭാഗ്യവതിയാം നാരിക്കു വേണ്ടി
ഇരക്കുന്നു ഞാനൊരു ശാപംമോക്ഷം

സോദരീ....
സാന്ത്വനിപ്പിക്കാനെനിക്കില്ല്ല വാക്കുകൾ
നിന്റെ കനവുകളിന്ന്
നോവിന്റെ നിനവുകളല്ലോ
ആരോ കോറിയ നിഴൽച്ചിത്രം പോൽ
ആരാമങ്ങളിൽ നിൻ കൺനീരുണങ്ങി
പടർന്നുവല്ലോ

മാപ്പു നൽകുവാനാകുന്നുവോ
നിനക്കീ മാനുഷന്റെ മാനസാന്തരങ്ങൾക്ക്‌
മനസ്സിന്റെ മനോജ്ഞമാം മഴവില്ലിന്
കൂരിരുളിന്റെ നിറവും നിദ്ദ്രയും പൂശിയവർക്ക്‌

നിന്റെ കൺനീർപ്പൂക്കളിന്ന്
കനൽപ്പൂക്കളാവട്ടെ
കത്തിച്ചാമ്പലാകട്ടെ
നഗരത്തിൻ നാട്യപൊയ്മ്മുഖങ്ങൾ

വേവുന്നൊരമ്മ തൻ
നോവുന്ന കൺനീർ
നിനക്കു കൂട്ടായ്‌
ഇഹലോകത്തിലും
പ്രശാന്തം,,, നിശബ്ദം,,,സാക്ഷ്യം

                  - ആർ ബീ അർച്ചനാ കൃഷ്‌ണൻ

Share this

Related Posts

  • വിരഹമഴ - by RB Archana krishnan വിരഹമഴ  ========== വിജനമാം വീഥിയിൽ വിരഹമാം വേളയിൽവിട പറയും നേരത്തരുമയായ്‌ വന്നെന്റെയാത്മാവിൽ
  • ഒരു_പാവം_പ്രശസ്തിയാർത്ഥി -- by JitHin #ഒരു_പാവം_പ്രശസ്തിയാർത്ഥി എന്നുമുണ്ടായിരുന്നു എന്റെ പിന്നിലവൻ നടക്കുമ്പോഴും നിൽക്കുമ്പോഴും നടവഴിയിലും ഇടവഴ
  • അമ്മേ.. നിളേ.. മാപ്പു - by JITHIN ചുട്ടു പഴുത്ത പൂഴിയാംനിൻ ചിതാഭസ്മംകാൺകെയെന്നുള്ളംനോവുന്നു വേവുന്നു-യെന്നമ്മേ..നിളേ- യെന്നക്ഷികളിന്നലയുന്നുമേവുന്നുന
  • ഒരു പുഴയുടെ രോദനം - By RB Archana Krishnan ഒരു പുഴയുടെ രോദനം   ജാലകവാതിൽ പതിയെ തുറന്നേകയായ്‌ ഞാനന്ന് ജന്നലോരത്ത്‌ കവിൾ ചേർത്തൊരാ നേരം ആ മഴനൂലെന്റെ

Emoticon Emoticon

:)
:(
=(
^_^
:D
=D
=)D
|o|
@@,
;)
:-bd
:-d
:p
:ng