വിരഹമഴ - by RB Archana krishnan

10:01





വിരഹമഴ
 ==========

വിജനമാം വീഥിയിൽ
വിരഹമാം വേളയിൽവിട പറയും നേരത്തരുമയായ്‌
വന്നെന്റെയാത്മാവിൽ
ചിറകടിച്ചെത്തിയാ രാത്രിമഴ

ഹൃദയത്തിലാഴത്തിൽ
മുറിവേറ്റ പെൺപക്ഷി തൻ
തേങ്ങലടങ്ങുമ്പൊൾ
രാത്രിമഴ തൻ താളം
അവളിലാത്മാവിൽ വിരഹത്തിൻ
നെയ് തിരികൾ കൊളുത്തുന്നു

അവളറിഞ്ഞില്ല്ല്ല്ല അവളറിയുന്നില്ല
ഇന്നെന്റെ കദനവനിയിലവൾ
നിറയുന്നതവൾ പിടയുന്നത്‌

അറിയുന്നുവോ നീയെന്റെ നൊമ്പരം
കണ്ടുമുട്ടി പങ്കുവെച്ചു
പിരിഞ്ഞനേരങ്ങളിൽ
അന്നൊക്കെയും
ആർത്തലച്ചുന്മത്തയായ്‌
രാത്രിമഴ എന്നന്തരാളങ്ങളിൽ
പിടഞ്ഞിരുന്നു

ഒരുവേള ഒന്നോർത്തു നോക്കൂ
ഒരാർത്തനാദമായ്‌ ഇന്നെന്റെ
ചിന്തകൾ വികലമാകുന്നു

എന്തിനാണേറെ സ്നേഹിച്ചത്‌
എന്തിനാണെല്ലാം പങ്കുവെച്ചത്‌
എന്തിനെന്നേ ഇന്നേകാന്തത തൻ
ദിനങ്ങൾക്കായുപേക്ഷിച്ചു

പ്രേമത്തിൻ ഭ്രമമെന്നാത്മാവിൽ
പെയ്തൊഴിഞ്ഞ മഴ പോലെ
വരണ്ടുണങ്ങിയ ചുണ്ടിലെ
തീപ്പൊരി ചുംബനം പോലെ

അറിയുന്നു നമ്മൾ
ഈ മഴയിലൂടെ
തമ്മിലറിഞ്ഞവർ നമ്മൾ
ഈ മഴയിലൂടെ തീരുന്നു
പ്രണയത്തിൻ കിനാക്കൾ
നമ്മൾ തൻ നിമിഷ ജീവിതം


Share this

Related Posts